Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ashish Banerjee

പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ആ​ശി​ഷ് ബാ​ന​ർ​ജി പാ​ർ​ട്ടി ഓ​ഫീ​സി​ൽ മ​രി​ച്ച നി​ല​യി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മുൻ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യും നി​യ​മ​സ​ഭ​യി​ലെ മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യി​രു​ന്ന ആ​ശി​ഷ് ബാ​ന​ർ​ജി​യെ ബി​ർ​ഭും ജി​ല്ല​യി​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാം​പു​ർ​ഹ​ട്ട് ന​ഗ​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന് തൊ​ട്ട​ടു​ത്തു​ള്ള പാ​ർ​ട്ടി ഓ​ഫീ​സി​ലാ​ണ് ഇ​ന്ന് രാ​വി​ലെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

മൃ​ത​ദേ​ഹം കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മ​ര​ണ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ടി​നും പാ​ർ​ട്ടി ഓ​ഫീ​സി​നും മു​ന്നി​ൽ വ​ൻ ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്.

രാം​പു​ർ​ഹ​ട്ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും അ​ഞ്ചു​ത​വ​ണ എംോ​എ​ൽ​എ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. മ​മ​ത ബാ​ന​ർ​ജി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ നി​യ​മ​സ​ഭ​യി​ലെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ബം​ഗാ​ൾ സ​ർ​ക്കാ​രി​ൽ വി​ദ്യാ​ഭ്യാ​സ, കൃ​ഷി മ​ന്ത്രി സ്ഥാ​ന​ങ്ങ​ളും അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.

ഈ ​വ​ർ​ഷം ന​ട​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ ധ്രു​വ സാ​ഹ​യോ​ട് അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. മ​മ​ത ബാ​ന​ർ​ജി ആ​ദ്യ​മാ​യി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത് മു​ത​ൽ പാ​ർ​ട്ടി​യി​ലെ​യും സ​ർ​ക്കാ​രി​ലെ​യും പ്ര​ധാ​നി​യാ​യി​രു​ന്നു ആ​ശി​ഷ് ബാ​ന​ർ​ജി.

Latest News

Corehub Up